തിരുവനന്തപുരത്ത് നവവരന്‍ മതംമാറാന്‍ കൂട്ടാക്കിയില്ല; ഭാര്യസഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 3 നവം‌ബര്‍ 2021 (16:19 IST)
തിരുവനന്തപുരത്ത് നവവരന്‍ മതംമാറാന്‍ കൂട്ടാക്കാത്തതില്‍ ഭാര്യസഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചു. ബോണക്കാട് സ്വദേശിയായ മിഥുനാണ്(29) മര്‍ദ്ദനമേറ്റത്. ലത്തീന്‍ ക്രൈസ്തവ വിശ്വാസി ദീപ്തിയുമായി ഒക്ടോബര്‍ 29നാണ് മിഥുന്‍ വിവാഹിതനായത്. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നു. മതം മാറിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറണമെന്ന് ദീപ്തിയുടെ സഹോദരനും ഡോക്ടറുമായ ഡാനിഷ് ആവശ്യപ്പെട്ടിരുന്നു.
 
ഇതിന് തയ്യാറാകാത്തതിനാലാണ് മര്‍ദ്ദനം. സംഭവത്തില്‍ മിഥുന്റെ തലച്ചോറിന് പരിക്കേറ്റു. മിഥുന്‍ ഇപ്പോള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍