പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: എ എസ് ഐയ്ക്ക് സസ്പെന്‍ഷന്‍
ചൊവ്വ, 16 ഓഗസ്റ്റ് 2016 (11:08 IST)
പതിനാറുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് അധികാരികള്‍ എ.എസ്.ഐ യെ സസ്പെന്‍ഡ് ചെയ്തു. പുന്നപ്ര സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ സാമോനാണു പതിനാറുകാരിയെ ലോഡ്ജില്‍ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച് സസ്പെന്‍ഷനിലായത്.
വണ്ടാനത്തെ ഒരു ലോഡ്ജില്‍ താമസക്കാരനായ സാമോന്‍ ഒരു പതിനാറുകാരി പെണ്‍കുട്ടിയെ ലോഡ്ജ് മുറിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. വിവരം അറിഞ്ഞ നാട്ടുകാര്‍ എ.എസ്.ഐ യെ വേണ്ടവിധം കൈകാര്യം ചെയ്തശേഷമാണു പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയത്.
ഒരാഴ്ച മുമ്പാണ് പീഡനശ്രമം നടന്നത്. പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ജില്ലാ പൊലീസ് അധികാരി നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ഐ.ജിയാണ് എ.എസ്.ഐ ക്കെതിരെ നടപടി എടുത്തത്.