ചേട്ടായ് എന്നോട് ക്ഷമിക്കണം; മഹേഷിന്റെ പ്രതികാരം ഫേസ്‌ബുക്കില്‍ കണ്ടുപോയ്: ചിത്രം ഓണ്‍ലൈനില്‍ കണ്ട പ്രേക്ഷകന്റെ മാപ്പപേക്ഷ ആഷിഖ് അബുവിനോട്

തിങ്കള്‍, 16 മെയ് 2016 (13:16 IST)
‘മഹേഷിന്റെ പ്രതികാരം’ ഫേസ്‌ബുക്കില്‍ കണ്ട പ്രേക്ഷകന്‍ നിര്‍മ്മാതാവിന് മാപ്പപേക്ഷ അയച്ചു. ചിത്രം മികച്ചതാണെന്നും അതുകൊണ്ട് പൈസ അയച്ചുതരാന്‍ താന്‍ തീരുമാനിച്ചതായുമാണ് പ്രേക്ഷകന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ സംവിധായകന്‍ ആഷിഖ് അബുവിന് സന്ദേശം അയച്ചിരിക്കുന്നത്.
 
ആഷിഖ് അബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്
 
“ചേട്ടായ് എന്നോട് ക്ഷമിക്കണം ഞാൻ 'മഹേഷിന്റെ പ്രതികാരം' ഫേസ്ബുക്കിൽ കണ്ടുപോയ്‌. പട്ടിണിയിൽ ഇരിക്കുന്നവന്റെ മുൻപിൽ പാൽപായസം കൊണ്ട് വെച്ചത്പോലെ ആയിരുന്നു എന്റെ അവസ്ഥ. ഞാൻ കാനഡയിൽ താമസിക്കുന്ന സ്ഥലലത്ത് മലയാളം പടം കാണാൻ ഉള്ള സൌകര്യം ഇല്ല. അത്കൊണ്ടാണ് ഞാൻ കണ്ടുപോയത്.
പക്ഷെ ചുമ്മാ വെറും ഊള പടം ആയിരുന്നെങ്ങിൽ ഞാൻ ഈ message അയക്കില്ലയിരുന്നു. M.P ഞാൻ ഈ ഇടയ്ക്ക് കണ്ടത്തിൽ ഏറ്റവും മികച്ച പടമാണ്. അത് കൊണ്ട് ഞാൻ ചേട്ടായ്ക്ക് പൈസ അയച്ചു തരാൻ തീരുമാനിച്ചു. ഞാൻ 'ലീല' ഓൺലൈനിൽ കണ്ടപ്പോൾ $20 ആണ് പേ ചെയ്തത്. So if you please give me your bank account no, IFSC code and Branch no, i will send you the money. If you have any other way to pay you, that is more than welcome.
The movie was awesome.!!
Thank you Jerry...”

വെബ്ദുനിയ വായിക്കുക