വിജയകുമാര്‍ ജയിക്കില്ലെന്ന് തോന്നിയിരുന്നു: ഗൌരിയമ്മ
അരുവിക്കര ഉപതെരഞ്ഞെടുപ്പിലേറ്റ തോല്‍വി പ്രതീക്ഷിച്ചിരുന്നതായി ജെഎസ്എസ് അധ്യക്ഷ കെആര്‍ ഗൌരിയമ്മ. ഇടത് സ്ഥാനാര്‍ഥി എം വിജയകുമാറിന്റെ വിജയം പ്രതീക്ഷിച്ചിരുന്നില്ല. സഹതാപ തരംഗത്തില്‍ തന്റെ പ്രതീക്ഷകള്‍ ശരിയായി തീര്‍ന്നുവെന്നും ഗൌരിയമ്മ വ്യക്തമാക്കി.
ജി കാര്‍ത്തികേയന്റെ മരണത്തെ തുടര്‍ന്ന് അരുവിക്കരയില്‍ സഹതാപ തരംഗമുണ്ടായിരുന്നു. ആ തരംഗത്തില്‍ വിജയകുമാറിന്റെ ജയം പൊലിഞ്ഞു പോയി. ഇന്ത്യയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും കെആര്‍ ഗൌരിയമ്മ പറഞ്ഞു.