മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ധനമന്ത്രി കെഎം മാണിയേയും വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത്. അരുണ്‍കുമാറിനെതിരായ വിജിലന്‍സ് കേസെന്ന ഓലപ്പാമ്പു കാട്ടി തന്നെ ആരും ഭയപ്പെടുത്താമെന്ന് വിചാരിക്കേണ്ട. ഉമ്മന്‍ചാണ്ടിക്കും മാണിക്കുമെതിരായ അഴിമതി വിരുദ്ധ പോരാട്ടം തുടരും. അതില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും വിഎസ് പറഞ്ഞു.
മാണിക്കെതിരായ ബാര്‍ കോഴക്കെസ്, ഉമ്മന്‍ ചാണ്ടിക്കെതിരായ പാമോയില്‍ കേസ്, യു ഡി എഫ് സര്‍ക്കാരിനെതിരായ സോളാര്‍ തട്ടിപ്പ് കേസ് എന്നിങ്ങനെയുള്ള വന്‍ കേസുകളില്‍ മുങ്ങിത്താണ യുഡിഎഫ് പിടിച്ചുനില്‍ക്കാന്‍ വേണ്ടിയാണ് അരുണ്‍കുമാറിനെതിരായ വിജിലന്‍സ് കേസ് ഉയര്‍ത്തുന്നത്. ജനം ഇതെല്ലാം മനസിലാക്കുന്നുണ്ട്. കയര്‍ഫെഡിലെ ആരോപണങ്ങള്‍ പല തവണ അന്വേഷിച്ച കേസാണിതെന്നും വി എസ് വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
അരുണ്‍കുമാര്‍ കയര്‍ഫെഡ് എംഡിയായിരിക്കെ ഗോഡൗണ്‍ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തിയ തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്ലാണ് അരുണ്‍കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ ശുപാര്‍ശ വിജിലന്‍സ് നിയമോപദേശത്തിനായി നല്‍കിയത്. ഉയര്‍ന്ന നിരക്കില്‍ ഗോഡൗണ്‍ നിര്‍മ്മാണത്തിന് ടെണ്ടര്‍ നല്‍കിയതിലൂടെ 40 ലക്ഷംരൂപയുട നഷ്ടം സര്‍ക്കാരിന് സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ട്.