തെരെഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ല, ബിജെപിക്കും സുരേഷ്ഗോപിക്കുമെതിരെ തൃശൂർ അതിരൂപത

വെള്ളി, 3 നവം‌ബര്‍ 2023 (18:05 IST)
ബിജെപിക്കും സുരേഷ്‌ഗോപിക്കുമെതിരെ തൃശൂര്‍ അതിരൂപത. തെരെഞ്ഞെടുപ്പില്‍ മണിപ്പൂര്‍ മറക്കില്ലെന്ന് അതിരൂപതയുടെ മുഖപത്രത്തിലെ ലേഖനത്തില്‍ പറയുന്നു. മണിപ്പൂര്‍ കലാപസമയത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി പുലര്‍ത്തിയ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാകുമെന്നും മുഖപത്രത്തില്‍ പറയുന്നു.
 
മണിപ്പൂരിനെയും യുപിയേയും നോക്കിയിരിക്കണ്ട അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങളുണ്ടെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവനയെയും മുഖപത്രം രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ ഈ ആണുങ്ങള്‍ എന്തെടുക്കുകയായിരുനുവെന്ന് പ്രധാനമാന്ത്രിയോട് ചോദിക്കാന്‍ ആണത്തമുണ്ടോയെന്നും മറ്റ് സംസ്ഥാനങ്ങളില്‍ ദുരന്ന്തസമയത്ത് ഓടിയെത്തുന്ന പ്രധാനമന്ത്രി മണിപ്പൂരിലേക്ക് തിരിഞ്ഞുനോക്കിയില്ലെന്നും പത്രം പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍