ആറന്മുള വിമാനത്താവളം: വിധി നിയമം കാറ്റില്‍പ്പറത്തിയവര്‍ക്കുള്ള തിരിച്ചടിയെന്ന് വി എം സുധീരന്‍

ബുധന്‍, 28 മെയ് 2014 (15:44 IST)
ആറന്മുള വിമാനത്താവളത്തിന്റെ പാരിസ്ഥിതിക അനുമതി റദ്ദാക്കിയ വിധി നിയമം കാറ്റിപ്പറത്തിയവര്‍ക്കുള്ള തിരിച്ചടിയാണെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. നിയമങ്ങളെ കാറ്റില്‍പ്പറത്തി എന്തും നേടിയെടുക്കാനുള്ള സംരംഭകരുടെ ശ്രമത്തിനുള്ള തിരിച്ചടിയാണ്. വിധിയിലൂടെ നിയമത്തിന്റെ അന്തഃസത്ത സംരക്ഷിക്കപ്പെട്ടെന്നും വി എം സുധീരന്‍ വ്യക്തമാക്കി. 
 
വിധി ശക്തമായ സന്ദേശമാണ്. സിപി മുഹമ്മദ് അധ്യക്ഷനായ നിയമസഭ പരിസ്ഥിതി സമിതികളുടെ റിപ്പോര്‍ട്ട് ശരിവെക്കുന്നതാണ് വിധിയെന്നും സുധീരന്‍ പറഞ്ഞു. 
 
ദേശീയ ഹരിത ട്രിബ്യൂണലിന്റെ ചെന്നൈയിലെ ദക്ഷിണേന്ത്യന്‍ ബെഞ്ചാണ് പാരിസ്ഥിതിക അനുമതി റദ്ദാക്കിയത്. പദ്ധതിയുമായി ബന്ധപ്പെട്ട് കെജി‌എസ് ഗ്രൂപ്പ് ഒരു നടപടിയുമെടുക്കരുത്. പദ്ധതിയുമായി ബന്ധപ്പെട്ട ഏജന്‍സിക്ക് പഠനം നടത്താന്‍ അനുമതിയില്ല.  ഏജന്‍സി പൊതുജനങ്ങളില്‍ നിന്ന് കൃത്യമായ അഭിപ്രായശേഖരണം നടത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.

വെബ്ദുനിയ വായിക്കുക