‘ആറന്മുള: വിധി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനേറ്റ പ്രഹരം‘
ബുധന്‍, 28 മെയ് 2014 (12:34 IST)
ആറന്മുള വിമാനത്താവളത്തിന് പാരിസ്ഥിതികാനുമതി റദ്ദാക്കി കൊണ്ടുള്ള വിധി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനേറ്റ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. നെല്‍വയല്‍ നിയമം ഭേദഗതി ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആറന്മുളയിലെ ജനങ്ങളുടെ സമരത്തിന്റെ വിജയമാണ് വിധി. നീര്‍ത്തട, തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് സര്‍ക്കാര്‍ ഇടപെട്ട് നിര്‍ത്തിവയ്ക്കണം. നടപടികള്‍ തുടരാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കരുതെന്നും വി എസ് പറഞ്ഞു.
ഭൂമി കൈയേറ്റക്കാര്ക്കേറ്റ പ്രഹരമാണ് വിധിയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന് പറഞ്ഞു. പോരാട്ടങ്ങളുടെ വിജയമാണിതെന്ന് സുഗതകുമാരി പറഞ്ഞു. ഈശ്വരാനുഗ്രഹം പോലെ വിധിയെ സ്വാഗതം ചെയ്യുന്നുവെന്നു അവര്‍ പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നുവെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ് പറഞ്ഞു.