നേരത്തെ പ്രതിരോധ- പരിസ്ഥിതി മന്ത്രാലയങ്ങള്‍ക്കു പിന്നാലെ ആറന്മുള വിമാനത്താവളം പദ്ധതിക്കുള്ള അനുമതി കേന്ദ്ര വ്യോമയാന മന്ത്രാലയവും റദ്ദാക്കിയിരുന്നു. ഇതോടെ വിമാനത്താവളം പദ്ധതി നടപ്പാവുന്നതിനുള്ള എല്ലാ സാധ്യതകളും അടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പദ്ധതി വീണ്ടും പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകൾ വരുന്നത്.