ഇപ്പോഴും കേരളം മുന്നില്‍ തന്നെ; ഏപ്രിലില്‍ മാത്രം 7,039 പുതിയ കോവിഡ് കേസുകള്‍, മരണക്കണക്കിനും മുന്നില്‍

ചൊവ്വ, 26 ഏപ്രില്‍ 2022 (12:13 IST)
ഏപ്രില്‍ മാസത്തില്‍ മാത്രം കേരളത്തില്‍ 7,039 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് പ്രതിമാസ കണക്കെടുത്താല്‍ കോവിഡ് കര്‍വില്‍ കേരളം ഇപ്പോഴും മുന്നിലാണ്. പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് കേരളം നിര്‍ത്തിയിട്ട് രണ്ടാഴ്ച്ച കഴിഞ്ഞു. അവസാന ദിവസം 223 കേസുകളാണ് ഉണ്ടായത്. അതിന് ശേഷവും എല്ലാ ദിവസവും പ്രതിദിനം 250 നും 350 നും കേസുകള്‍ കേരളത്തിലുണ്ട്. ഏപ്രില്‍ 19 തിന് 355 കേസുകളുണ്ടായി. ഏപ്രിലില്‍ മാത്രം പഴയവ ഉള്‍പ്പടെ 898 മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍