തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ പ്രവര്‍ത്തിക്കുന്ന കിച്ചണ്‍ റസ്റ്റോറന്റിനെതിരെയാണ് നടപടി. കമ്മീഷന്‍ ആക്‌ടിംഗ് ചെയര്‍പേഴ്സണ്‍ പി മോഹനദാസിന്റേതാണ് ഉത്തരവ്. എയര്‍പോര്‍ട്ട് ഡയറക്‌ടര്‍, കിച്ചന്‍ റസ്റ്റോറന്റ് മാനേജര്‍, ഉപഭോക്തൃകാര്യ വകുപ്പ് സെക്രട്ടറി, ഭക്‌ഷ്യസുരക്ഷാ കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കമ്മീഷണര്‍ എന്നിവര്‍ ഒരു മാസത്തിനകം അന്വേഷണറിപ്പോര്‍ട്ട് നല്കണം.
റോയല്‍ കവടിയാര്‍ പ്രൊട്ടക്ഷന്‍ ഫോറം പ്രസിഡന്റ് ഷെഫിന്‍ കവടിയാര്‍ ആണ് പരാതി സമര്‍പ്പിച്ചത്. അര്‍ദ്ധരാത്രിയും അതിരാവിലെയും വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഭക്ഷണം കഴിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ല. കട്ടന്‍ചായയ്ക്ക് 80 രൂപയും പഫ്‌സിനും ദോശയ്ക്കും 250 രൂപയുമാണെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്.