ബന്ധുക്കൾ മഹിളാമണിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവർക്ക് മൂന്നാഴ്ച മുമ്പ് കോവിഡ് രോഗബാധ ഉണ്ടായിരുന്നു. തുടർന്ന് ഇവർക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പോലീസിന്റെ നിഗമനത്തിൽ ഇത് ആത്മഹത്യ ആവാമെന്നാണ്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.