കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റിനെ തുടര്‍ന്ന് താരങ്ങളുടെ വീടുകള്‍ക്കും പൊലീസിന്റെ കാവല്‍. സംഭവവുമായി ബന്ധപ്പെട്ട് അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ മമ്മൂട്ടിയുടെ വീടിന് പൊലീസ് സുരക്ഷ ശക്തമാക്കി. കൊച്ചിയിലെ പനമ്പിളളി നഗറിലെ മമ്മൂട്ടിയുടെ വീടിനാണ് പൊലീസിന്റെ സുരക്ഷ.