കൊല ചെയ്തത് ഒറ്റയ്ക്കല്ലെന്ന് അമീറുൽ; ജിഷയുടെ ശരീരത്തിൽ 7 മുറിവുകളെ ഏൽപ്പിച്ചിട്ടുള്ളുവെന്ന് പ്രതി, ക്രൂരമായി കൊലപാതകം നടത്തണമെന്ന് തീരുമാനിച്ചത് സുഹൃത്ത് അനാർ

ഞായര്‍, 26 ജൂണ്‍ 2016 (10:35 IST)
ജിഷയെ കൊലപ്പെടുത്തിയത് ഒറ്റയ്ക്കല്ലെന്ന് പ്രതി അമീറുൽ ഇസ്ലാം പൊലീസിന് മൊഴി നൽകി. സുഹൃത്ത് അനാർ ഇസ്ലാമിനും കൊലപാതകത്തിനു പങ്കുണ്ടെന്ന് പ്രതി മൊഴി നൽകി. അമീറുലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അനാറിനായുള്ള തിരച്ചിൽ പൊലീസ് അസമിൽ ശക്തമാക്കിയിരിക്കുകയാണ്.
 
കൊലപതകം നടത്തുമ്പോൾ അനാറും കൂടെയുണ്ടായിരുന്നു. കഴുത്തിലെ മുറിവടക്കം ഏഴു പരുക്കുകളാണ് താൻ ജിഷയുടെ ശരീരത്തിൽ ഉണ്ടാക്കിയതെന്നും ബാക്കിയെല്ലാം കൂടെയുണ്ടായിരുന്ന അനാർ ആണ് ചെയ്തതെന്നുമാണ് പ്രതി പൊലീസിന് നൽകിയിരിക്കുന്ന മൊഴി. 38 മുറിവുകളായിരുന്നു ജിഷയുടെ ശരീരത്തിൽ ഉണ്ടായിരുന്നത്.
 
അനാറിനായുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അനാർ മുങ്ങുകയായിരുന്നു. അനാറിനെ കിട്ടാതെ കൂടുതലായി ഒന്നും ചെയ്യാൻ കഴിയില്ല എന്ന പ്രതിസന്ധിയിലാണ് പൊലീസ്. അമീറുലിനെ കസ്റ്റഡിയിൽ വെയ്ക്കാനുള്ള കാലാവധിയും അടുത്തുവരികയാണ്. ഇതാണ് പൊലീസിനെ ആശങ്കയിലാക്കുന്ന കാര്യം.
 
അതേസമയം, ജിഷയെ കൊലപ്പെടുത്താനുപയോഗിച്ച കത്തിയും പൊലീസിന് ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. കത്തി കണ്ടെടുക്കുന്നതിനോടൊപ്പം പ്രാധാന്യമുള്ള വിഷയമാണ് അനാറിനെ കണ്ടെത്തുക എന്നതും കൊലപാതകത്തിൽ അനാറിനുള്ള പങ്ക് തിരിച്ചറിയുക എന്നതും. അനാരിനായുള്ള അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

വെബ്ദുനിയ വായിക്കുക