ആലുവ കൂട്ടക്കൊല: ഏക പ്രതിയുടെ വധശിക്ഷ റദ്ദാക്കില്ല
തിങ്കള്‍, 20 ജൂലൈ 2015 (14:24 IST)
അതിദാരുണമായി ആറുപേര്‍ കൊല ചെയ്യപ്പെട്ട ആലുവ കൂട്ടക്കൊലക്കേസിലെ ഏക പ്രതി ആന്റണിയുടെ വധശിക്ഷ റദ്ദാക്കില്ല. വധശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ പൊതു താല്പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് നല്‍കിയ ദയാഹര്‍ജിയും തള്ളിയിരുന്നു.
ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് നടപടി. അതേസമയം, വധശിക്ഷ ഇളവു ചെയ്യണമെന്ന് അഭ്യര്‍ഥിച്ച് ആന്‍റണി നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണ്. 2001ലായിരുന്നു ആലുവ കൂട്ടക്കൊല നടന്നത്.
സുപ്രീംകോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ അടങ്ങുന്ന ബെഞ്ച് വാദം കേട്ടതിനു ശേഷം മാത്രമേ വധശിക്ഷ വിധിക്കാവൂയെന്ന നിയമത്തിന്‍റെ ആനുകൂല്യത്തിലാണ് ആന്റണിയുടെ ശിക്ഷ നീണ്ടു പോയത്.രണ്ടു പേരടങ്ങിയ ഡിവിഷന്‍ ബെഞ്ചായിരുന്നു വധശിക്ഷ വിധിച്ചിരുന്നത്.
ആലുവ മാഞ്ഞൂരാന്‍ വീട്ടിലെ ആറു പേരെ ആയിരുന്നു ഇവരുടെ ബന്ധു കൂടിയായ ആന്റണി കൊലപ്പെടുത്തിയത്.