കഴിഞ്ഞ വര്‍ഷം 353.08 കോടി രൂപയുടെ മദ്യമാണ് ഇക്കാലയളവില്‍ വിറ്റിരുന്നത്. ഈ മാസം ഒന്നു മുതല്‍ ഉത്രാടദിനം വരെ 532 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാടദിനമായ ഇന്നലെ 58.01 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഉത്രാടദിനത്തില്‍ ഇരിങ്ങാലക്കുടയിലാണ് ഇത്തവണ ഏറ്റവും കൂടുതല്‍ മദ്യം വിറ്റഴിച്ചത്.