രാവിലെ ചേര്‍ത്തല എസ് എന്‍ കോളജ് ഗ്രൗണ്ടില്‍ എത്തി. വെള്ളാപ്പള്ളിയും ഭാര്യയും കയറിയ ഹെലികോപ്ടര്‍ ആദ്യം സുല്‍ത്താന്‍ ബത്തേരിയിലും തുടര്‍ന്ന് പാലക്കാടും എത്തും. ഇവര്‍ക്കൊപ്പം സുരേഷ് ഗോപി എം പിയും പ്രചാരണത്തില്‍ പങ്കെടുക്കുന്നുണ്ട്. ബി ജെ പി കേന്ദ്ര നേതാക്കള്‍ എത്തുന്ന വേദികളിലും വെള്ളാപ്പള്ളിയുടെ സാന്നിധ്യമുണ്ടാകും.
മൈക്രോഫൈനാന്‍സ് തട്ടിപ്പെന്ന പേരില്‍ തന്നെ ദ്രോഹിച്ച വിഎസിനോട് മലമ്പുഴയിലെ ജനങ്ങള്‍ മറുപടി പറയും. കൂടാതെ മലമ്പുഴയില്‍ വി എസ് അച്യുതാനന്ദന് ഭൂരിപക്ഷം കൂടിയാല്‍ സൂര്യന്‍ പടിഞ്ഞാറ് ഉദിക്കുമെന്നും വെള്ളാപ്പള്ളി വയനാട്ടില്‍ പറഞ്ഞു. അഞ്ചു കൊല്ലം കൂടുമ്പോള്‍ എം എല്‍ എ എന്ന വിത്ത് കൊത്താന്‍ വരുന്ന ദേശാടനപക്ഷിയാണ് വി എസ്. അദ്ദേഹത്തിന്റെ മണ്ഡലമായ മലമ്പുഴയില്‍ ഇതുവരേയും ഒരു വികസനവും നടന്നിട്ടില്ല. വി എസ് ജയിക്കുമോ എന്ന് ബാലറ്റ് പെട്ടി തുരക്കുമ്പോള്‍ അറിയാമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.