ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം ആലപ്പുഴ. മാലിന്യ നിർമാർജനം കാര്യക്ഷമമായി നടപ്പിലാക്കിയതിലാണ് ഏറ്റവും ശുചിത്വമേറിയ നഗരമായി കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ മാറിയത്. മൈസൂറിനേയും പനാജിയേയും പിന്നിലാക്കിയാണ് ആലപ്പുഴ ശുചിത്വമേറിയ നഗരത്തിൽ ഒന്നാം സ്ഥാനത്തെത്തിയത്.
ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ രാജ്യത്ത് മുന്നില്‍നില്‍ക്കുന്ന നഗരങ്ങള്‍ക്ക് ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് (സിഎസ്ഇ) ഏര്‍പ്പെടുത്തിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ശുചിത്വ നഗര അവാര്‍ഡ്. ആലപ്പുഴ നഗരസഭക്കുവേണ്ടി ചെയര്‍മാന്‍ തോമസ് ജോസഫ് അവാര്‍ഡ് ഏറ്റുവാങ്ങി.
രാജ്യത്തെ ഒന്നാമത്തെ ശുചിത്വ നഗര അവാര്‍ഡ് ആലപ്പുഴ നഗരസഭക്ക് സമ്മാനിച്ച് സംസാരിക്കുന്നതിനിടെ, ഖരമാലിന്യ നിര്‍മാര്‍ജനത്തില്‍ രാജ്യത്തിന് മാതൃകയാണ് ആലപ്പുഴയെന്ന് കേന്ദ്ര നഗരവികസന മന്ത്രി വെങ്കയ്യ നായിഡു പ്രശംസിച്ചു.