ആലപ്പുഴ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ആന്റി പൈറസി സെല്‍ നടത്തിയ റെയ്ഡുകളില് ഒരാളെ പിടികൂടി. മണ്ണംചേരി പൊതുനിലം നികര്പ്പില് വീട്ടില്‍ നിസാര്‍ എന്നയാളാണ് അറസ്റ്റിലായത്.
തലസ്ഥാന നഗരിയില്‍ നിന്ന് സിഡികള്‍ വാങ്ങി ആലപ്പുഴയില്ലയിലെ ചില്ലറ വ്യാപാര കേന്ദ്രങ്ങളില്‍ എത്തിക്കുകയായിരുന്നു ഇയാളുടെ പ്രധാന ജോലി. ഇയാളില്‍ നിന്ന് മലയാളത്തിലെ പുതിയ സിനിമകളായ ഓം ശാന്തി ഓശാന, ദൃശ്യം, ലണ്ടന്‍ ബ്രിഡ്ജ്, 1983, ബാല്യകാലസഖി, ലോ പോയിന്റ് തുടങ്ങിയ നിരവധി ചിത്രങ്ങളുടെ 300 ലേറെ സിഡികളാണ് പിടിച്ചെടുത്തത്. ഇതിനൊപ്പം നൂറോളം അശ്ലീല സിഡികളും പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
ആന്റി പൈറസി സെല്‍ സൂപ്രണ്ട് വര്‍ഗീസിനു ലഭിച്ച രഹസ്യ സന്ദേശമനുസരിച്ചാണ് റെയ്ഡ് നടന്നത്. ഡിവൈഎസ്പി റഫീഖ്, സിഐ ഡികെ പൃഥ്വീരാജ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് റെയ്ഡ് നടത്തിയത്. പ്രതിയെ ആലപ്പുഴ നോര്‍ത്ത് പൊലീസിനു കൈമാറി.