പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ട്, പരിഹരിക്കണം: ആന്റണി
കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിനെതിരെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം എകെ ആന്റണി. കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പ്രശ്നങ്ങളുണ്ടെന്നും ഇതു രമ്യമായി പരിഹരിച്ചു മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ഒരു വര്‍ഷത്തേയ്ക്കു അഭിപ്രായ ഭിന്നതകള്‍ മാറ്റിവെക്കണം. ജനഹിതമുസരിച്ചു മുന്നോട്ടു പോയാല്‍ ഭരണത്തുടര്‍ച്ച നേടാമെന്നും പുറമെയുള്ള ഐക്യമല്ല, മാനസികമായ ഐക്യമാണ് പ്രധാനമെന്നും ആന്റണി പറഞ്ഞു.
വിഡി സതീശനതിരെ കൊടിക്കുന്നില്‍ സുരേഷ് എംപിയും മന്ത്രി കെസി ജോസഫും രംഗത്തെത്തിയതോടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരാണ് മറനീക്കി പുറത്തുവന്നിരിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്തതിനാലാണ് യു.ഡി.എഫില്‍ നേതൃമാറ്റം ഉണ്ടാവാത്തതെന്നും യുഡിഎഫിനുമേല്‍ അഴിമതിയുടെ കരിനിഴല്‍ വീണു കഴിഞ്ഞെന്നും വിഡി സതീശന്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് എ ഗ്രൂപ്പ് നേതാക്കള്‍ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയാകാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സതീശന്‍ ഇത്തരത്തില്‍ സംസാരിക്കുന്നതെന്നും. അദ്ദേഹത്തിന്റെ നിലപാടുകള്‍ അംഗീക്കാനാവില്ലെന്നും കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞു. പ്രതിപക്ഷ സ്വരത്തിന്റെ ഭാഗമായാണ് സതീശന്‍ സംസാരിക്കുന്നതെന്ന് കെ സി ജോസഫും കുറ്റപ്പെടുത്തി.