കൊച്ചിയില്‍ കാറില്‍ യാത്ര ചെയ്ത ദമ്പതികളെ അക്രമിച്ച യുവതികളെ പൊലീസ് അറസ്റ്റ് ചെയതു

ഞായര്‍, 17 ജൂലൈ 2016 (12:36 IST)
കാര്‍ യാത്രക്കാരനായ അഭിഭാഷകനെയും കുടുംബത്തെയും പിന്തുടര്‍ന്ന് മര്‍ദ്ദിച്ച സ്‌കൂട്ടര്‍ യാത്രികരായ യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകുന്നേരം കൊച്ചി കടവന്ത്രയിലായിരുന്നു നാടകീയ ദമ്പതികള്‍ക്ക് നേരെ യുവതികളുടെ പരാക്രമം നടന്നത്. 
 
കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ഹൈക്കോടതി അഭിഭാഷകനും വൈറ്റില സ്വദേശിയുമായ പ്രജിത്തിനും ഭാര്യയ്ക്കും നേരെയാണ് സ്‌കൂട്ടര്‍ യാത്രികരായ അജിത, ശ്രീല,സാന്ദ്ര എന്നിവര്‍ മര്‍ദ്ദിച്ചത്. ഇവര്‍ക്കെതിരെ മര്‍ദ്ദനം, അസഭ്യം പറയല്‍, ഭീഷണിപ്പെടുത്തല്‍, എന്നീ കുറ്റങ്ങള്‍ക്ക് കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഇവരുടെ സ്‌കൂട്ടറില്‍ നിന്നും മൂന്നു ബിയര്‍ കുപ്പികള്‍ പൊലീസ് കണ്ടെടുത്തു. യുവതികള്‍ സിനിമാ സീരില്‍ രംത്തു പ്രവര്‍ത്തിക്കുന്നവരാണ്.
 
ഇന്നലെ വൈകിട്ട് അഞ്ചരയോടെ കടവന്ത്ര പമ്പ് ജംഗ്ഷനു സമീപത്ത് വച്ചായിരുന്നു സംഭവം. പ്രജിത്തും ബാര്യയും രണ്ട് കുട്ടിളും കാറില്‍ സഞ്ചരിക്കുന്നതിനിടെ മുന്നിലുണ്ടായിരുന്ന ഓട്ടോറിക്ഷ പെട്ടെന്ന് തിരിഞ്ഞപ്പോള്‍ പ്രജിത്ത് കാര്‍ ബ്രേക്ക് ചെയ്തു. കാറിനു പിന്നിലെ സ്‌കൂട്ടറിലായിരുന്നു യുവതികള്‍ സഞ്ചരിച്ചിരുന്നത്. ഇതിന്റെ പേരില്‍ ഇവര്‍ മൂവരും പ്രജിത്തിനെ അസഭ്യം പറയുകയും ഭാര്യ ശ്രീജയെ മര്‍ദ്ദിക്കുകയും ചെയ്തു. കൈവച്ച് തടഞ്ഞതിനാല്‍ ശ്രീജയുടെ കൈയ്യിലുണ്ടായിരുന്ന കൈകുഞ്ഞിന് മര്‍ദ്ദനമേറ്റില്ല. 
 
പ്രശ്‌നം വഷളായതോടെ ഗതാഗതക്കുരുക്കും ജംഗ്ഷനിലുണ്ടായി. നാട്ടുകാര്‍ സംഭവത്തില്‍ ഇടപെട്ടപ്പോള്‍ തങ്ങള്‍ അമ്മ താരസംഘടനയിലെ അംഗങ്ങളാണെന്നും വിവരമറിയുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രജിത്തും ഭാര്യയും നല്‍കിയ പരാതിയില്‍ പറയുന്നു.
 
കടവന്ത്ര എസ്.ഐ ടി. ഷാജിയും സംഘവും ഉടന്‍ സ്ഥലത്തെത്തി മൂവരേയും കസ്റ്റഡിയിലെടുത്തു. പ്രാഥമിക പരിശോധനയില്‍ ഇവര്‍ മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞെങ്കിലും വിശദ പരിശോധനയ്ക്കായി ജനറല്‍ ആസ്?പത്രിയിലേക്ക് കൊണ്ടുപോയി. സെന്‍ട്രല്‍ എ.സി.പി കെ.വി. വിജയന്‍, സി.ഐ വിജയകുമാര്‍ എന്നിവര്‍ സ്റ്റേഷനിലെത്തി മൂവരെയും ചോദ്യം ചെയ്തു.
 

വെബ്ദുനിയ വായിക്കുക