ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും മികച്ച അഭിഭാഷകരുമായി നടിയും കുടുംബവും ചര്‍ച്ച നടത്തുകയും ഇവരുടെ അഭിപ്രായം സ്വീകരിച്ചുമാണ് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകയെ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
അഭിഭാഷകയുടെ പേരുവിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ലെങ്കിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്നതിൽ സമർഥയാണ് ഇവര്‍. കേസ് ഏറ്റെടുക്കാന്‍ തയാറാണെന്ന് ഇവര്‍ വ്യക്താമാക്കിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.
നടനും എംപിയുമായ സുരേഷ് ഗോപിയും സിനിമാ രംഗത്തുള്ള അടുത്ത സുഹൃത്തുക്കളുമാണ് നടിയെ ഇക്കാര്യത്തില്‍ സഹായിച്ചത്.