ദിലീപിന്റെ പേഴ്‌സണല്‍ മൊബൈല്‍ ഫോണ്‍ ഉദ്യോഗസ്ഥര്‍ ചോദിച്ചു, ആദ്യം പറ്റില്ലെന്ന് പറഞ്ഞു; പിന്നീട് നാടകീയ സംഭവങ്ങള്‍

വ്യാഴം, 13 ജനുവരി 2022 (20:23 IST)
ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണസംഘം റെയ്ഡ് നടത്തിയത് ഏഴ് മണിക്കൂര്‍. ഉച്ചയോടെ ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ രാത്രി ഏഴ് മണിയോടെ മടങ്ങി. ദിലീപിന്റെ പേഴ്സണല്‍ മൊബൈല്‍ ഫോണും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിട്ടുണ്ട്. ആദ്യം ഇത് നല്‍കാന്‍ ദിലീപ് തയ്യാറായില്ല. തുടര്‍ന്ന് അഭിഭാഷകയുടെ സാന്നിധ്യത്തില്‍ എഴുതി നല്‍കിയതിനു ശേഷമാണ് ദിലീപ് മൊബൈല്‍ കൈമാറിയത്. മൂന്നു മൊബൈല്‍ ഫോണുകള്‍, രണ്ട് ഐപാഡ്, ഒരു ഹാര്‍ഡ് ഡിസ്‌ക്ക്, ഒരു പെന്‍ഡ്രൈവ് എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധന വിവരങ്ങള്‍ നാളെ കോടതിയെ അറിയിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍