ആർട്ടിസ്റ്റ് ബേബി ചീപ്പല്ല, മുത്താണ്! നട്ടെല്ലുള്ള കലാകാരൻ!

വ്യാഴം, 12 ജനുവരി 2017 (14:05 IST)
സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയതിനെതിരെ പ്രതിഷേധിച്ച സംവിധായകൻ കമലിനെ ഭീഷണിയുമായിട്ടായിരുന്നു സംഘപരിവാര്‍ നേരിട്ടത്. കമല്‍ എന്ന പേരുള്ള മുസ്ലീം ആയതിനാല്‍ കമല്‍ രാജ്യം വിട്ട് പോകണം എന്നായിരുന്നു ആവശ്യം. ഇതിനെതിരെ സിനിമ മേഖലയിലെ പ്രമുഖർ മിണ്ടാതിരുന്നപ്പോൾ ഒറ്റയാൾ പോരാട്ടവുമായി നടൻ അലൻസിയർ ഇന്നലെ രംഗത്തെത്തിയിരുന്നു.
 
താന്‍ ശരിയ്ക്കുമൊരു 'ആര്‍ട്ടിസ്റ്റ്' തന്നെയാണെന്ന് ആര്‍ട്ടിസ്റ്റ് ബേബി തെളിയിച്ചിരിക്കുകയാണ്. രംഗത്തെത്തിയിരിയ്ക്കുന്നു. സംഘപരിവാര്‍ ഭീഷണിക്കെതിരെ, കമിലിനെ പിന്തുണച്ച് അലന്‍സിയര്‍ ലെ ലോപ്പസിന്റെ ഒറ്റയാള്‍ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരിക്കുകയാണ്.
 
തണുപ്പിന് പുതപ്പെടുത്ത് മൂടുകയും, ചൂടിന് കാറ്റ് കൊള്ളുകയും ചെയ്യുന്നത് പോലെ, ജനിച്ച നാട്ടില്‍ ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയുള്ള പ്രതിരോധമാണ് തന്റേതെന്നാണ് അലന്‍സിയര്‍ പ്രതിഷേധത്തെ കുറിച്ച് പറഞ്ഞത്.
 
സൂപ്പര്‍ ഹിറ്റ് ചിത്രം മഹേഷിന്റെ പ്രതികാരത്തിലെ ആര്‍ട്ടിസ്റ്റ് ബേബിയെന്ന അലന്‍സിയറിന്റെ കഥാപാത്രത്തെ മലയാളികള്‍ അത്രപെട്ടെന്നൊന്നും മറക്കില്ല. ഇത്രയ്ക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബിയെന്ന ചോദ്യമായിരുന്നു സിനിമയിലെ ഹിറ്റായ ഡയലോഗ്. ആര്‍ട്ടിസ്റ്റ് ബേബി ചീപ്പല്ല, ആണ്‍കുട്ടിയാണ്, നട്ടെല്ലുള്ള കലാകാരനെന്നാണ് സോഷ്യല്‍ മീഡിയ ഒന്നടങ്കം പറയുന്നത്. 
 
മാധ്യമരംഗത്തെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് അലന്‍സിയര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയത്.
 

വെബ്ദുനിയ വായിക്കുക