എയര്‍പോര്‍ട്ട് കൌണ്‍സില്‍ ഇന്‍റര്‍നാഷണല്‍ (എ.സി.ഐ) നടത്തിയ സര്‍വേയില്‍ സേവനം, വൃത്തി, ജീവനക്കാരുടെ പെരുമാറ്റം, എയര്‍ലൈന്‍സ് ബന്ധം എന്നീ മാനദണ്ഡങ്ങളായിരുന്നു പരിഗണിച്ചിരുന്നത്. ആകെ നല്‍കുന്ന 5 പോയിന്‍റില്‍ 4.89 പോയിന്‍റ് നേടിയാണു തിരുവനന്തപുരം ഒന്നാം റാങ്ക് നേടിയത്. 2015 ജൂലൈ ഒന്നു മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവിലെ സേവന മികവായിരുന്നു പരിഗണനയ്ക്ക് എത്തിയത്.