ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം വീണ് വിദ്യാര്‍ത്ഥിനി മരിച്ചു; ആറു പേര്‍ക്ക് പരുക്ക്, ഒരാളുടെ നില അതീവ ഗുരുതരം

വ്യാഴം, 18 ഫെബ്രുവരി 2016 (12:00 IST)
ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജില്‍ മരം കടപുഴകി വീണ് ഒരു വിദ്യാര്‍ത്ഥിനി മരിയ്ക്കുകയും ആറു വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചിറ്റിലപ്പള്ളി സ്വദേശിനിയായ ഒന്നാം വര്‍ഷ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിനി അനുഷയാണ് മരിച്ചത്. പരുക്കേറ്റവരെ തൃശൂര്‍ അമല മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്.

കാലിക്കറ്റ് സര്‍വകലാശാല ഡി സോണ്‍ മത്സരങ്ങള്‍ നടന്നു കൊണ്ടിരിക്കെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികള്‍ വേദിയിലേക്ക് വന്നുകൊണ്ടിരിക്കെയാണ് മരം കടപുഴകി വീണത്. മറ്റ് കോളേജില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഇവിടെയുണ്ടായിരുന്നു. അപകടത്തെ തുടര്‍ന്ന് മത്സരങ്ങള്‍ നിര്‍ത്തിവെച്ചു.

വെബ്ദുനിയ വായിക്കുക