ബൈക്കില്‍ മകനോടൊപ്പം യാത്ര ചെയ്യവേ നായ കുറുകെ ചാടിയതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. വെള്ളനാട് കുതിരകുളം ചിറ്റത്താകോട് സരസ്വതീ ഭവനില്‍ പരേതനായ കുഞ്ഞുകൃഷ്ണ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ എന്ന 67 കാരിയാണു മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 9 മണിയോടെ പുളിയറക്കോണം - വെള്ളൈക്കടവ് റോഡിലെ കാപ്പിവിളയിലായിരുന്നു അപകടമുണ്ടായത്. നായ കുറുകെ ചാടിയപ്പോള്‍ ബൈക്ക് സഡന്‍ ബ്രേക്കിട്ടു. ഉലച്ചിലില്‍ ബൈക്കില്‍ പിറകേയിരുന്ന വീട്ടമ്മ റോഡില്‍ തലയടിച്ചു വീഴുകയും ചെയ്തു.
ഉടന്‍ തന്നെ ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിമിര ശസ്ത്രക്രിയയ്ക്കായി പേരൂര്‍ക്കടയിലേക്ക് പോവുകയായിരുന്നു സരസ്വതിയമ്മയും മകന്‍ ശിവകുമാറും.