കൊല്ലത്ത് അപകട പരമ്പര; അഞ്ചു മരണം

ശനി, 27 ഫെബ്രുവരി 2016 (10:43 IST)
കൊല്ലം ജില്ലയില്‍ വ്യത്യസ്ത അപകടങ്ങളിലായി അഞ്ച് പേര്‍ മരിച്ചു. ഓച്ചിറയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. കരുന്നാഗപ്പള്ളി സ്വദേശികളായ ദേവയാനി മകള്‍ പ്രവീണ എന്നിവരാണ് മരിച്ചത്. കാറിലുണ്ടായ മറ്റ് മൂന്ന് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

രണ്ടാം കുറ്റിയില്‍ മൂന്ന് യുവാക്കള്‍ ട്രെയിനിടിച്ച് മരിച്ചു. അര്‍ധരാത്രിയായിരുന്നു അപകടം. കരിങ്കുളം സ്വദേശികളായ  മഹേഷ്, വിജില്‍, നിയാസ് എന്നിവരാണ് മരിച്ചത്. റെയില്‍ പാളത്തില്‍ ഇരിക്കവേ ട്രെയിന്‍ ഇവരെ ഇടിച്ചു  തെറിപ്പിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക