ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറി അപകടം; മൂന്നു മരണം

ശനി, 8 ഒക്‌ടോബര്‍ 2016 (08:50 IST)
ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ ഇടിച്ചുകയറി മൂന്നുമരണം. തൃശൂര്‍ അമല ആശുപത്രിക്ക് സമീപമായിരുന്നു അപകടം. ശനിയാഴ്ച രാവിലെ ആറേകാലോടെ നിയന്ത്രണം വിട്ട ഇന്നോവ കാര്‍ കാത്തിരിപ്പു കേന്ദ്രത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
 
ഇടിയുടെ ആഘാതത്തില്‍ ബസ് കാത്തിരിപ്പു കേന്ദ്ര പൂര്‍ണമായും തകര്‍ന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
 
അപകടത്തില്‍ ഒമ്പതുപേര്‍ക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

വെബ്ദുനിയ വായിക്കുക