എതിർത്താൽ തിരിച്ചടിക്കാനായിരുന്നു തീരുമാനം, അതിനാൽ ആയുധങ്ങൾ കയ്യിൽ കരുതിയിരുന്നു; അഭിമന്യു വധത്തിലെ മുഖ്യ പ്രതിയുടെ മൊഴി പുറത്ത്

ഞായര്‍, 15 ജൂലൈ 2018 (14:51 IST)
മഹാരാജാസ് കൊളേജിലെ എസ് എഫ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ പിടിയിലായ പോപ്പുലർ ജില്ല കമ്മറ്റി അംഗം ആദിലിന്റെ മൊഴി പുറത്ത്. എന്ത് വില കൊടുത്തും എസ് എഫ് ഐയുടെ ചുവരെഴുത്ത് തടയുക എന്നതായിരുന്നു ലക്ഷ്യം അടിച്ചാൽ തിരിച്ചടിക്കാൻ തന്നെയാണ് നിർദേശം ഉണ്ടായിരുന്നത് എന്ന് പ്രതി പൊലീസിൽ മൊഴി നൽകി. 
 
എസ് എഫ് ഐക്ക് വഴങ്ങേണ്ടെന്നായിരുന്നു കിട്ടിയ നിർദേശം, അതിനാൽ എല്ലാവരും കയ്യിൽ ആയുധങ്ങൾ കരുതിരിരുന്നു. ചുവരെഴുത്തുമായി വാക്കുതർക്കത്തെ തുടർന്ന് മടങ്ങിപോയ സംഘം വീണ്ടും കൂടുതലും ആളുകളുമായി  പത്തോളം ബൈക്കുകളിൽ രാത്രി തിരിച്ചെത്തി. അഭിമന്യുവിനെ അടിച്ചു വീഴ്ത്തിയതിന് ശേഷം കൊലപ്പെടുത്തുകയായിരുന്നു. എന്ന് പിടിയിലായ പ്രതി മൊഴി നൽകി
 
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ കമ്മറ്റി അംഗം ആദിലിൽന്റെ ഞായറാഴ്ചയാണ് ഒളിവിൽ കഴിയുന്നതിനിടെ പൊലീസ് പിടി കൂടിയത്. എന്നാൽ ഈ നിർദേശങ്ങൾ ആരാണ് നൽകിയത് എന്ന കാര്യം പ്രതി വെളിപ്പെടുത്തിയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍