എന്‍ ഐ എ വിചാരണക്കോടതിയാണ് അനുമതി നല്കിയത്. തിങ്കളാഴ്ച മദനി കേരളത്തിലെത്തും.
നേരത്തെ, രോഗിയായ ഉമ്മയെ കാണുന്നതിന് കേരളത്തിലേക്ക് വരാന്‍ സുപ്രീംകോടതി മദനിക്ക് അനുമതി നല്കിയിരുന്നു. എന്നാൽ, അനുമതി എത്ര ദിവസത്തേക്കെന്ന കാര്യത്തിലെ തീരുമാനം വിചാരണകോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് എട്ടു ദിവസത്തേക്കുള്ള അനുമതി ഇന്ന് വിചാരണക്കോടതി നല്കിയത്.
കര്‍ണാടക പൊലീസിന്റെ കാവലില്‍ ആയിരിക്കും മദനി കേരളത്തിലെത്തുക. സ്വാധീനമുള്ള രാഷ്‌ട്രീയനേതാവായ മദനി കേരളത്തില്‍ പോയാല്‍ സാക്ഷികളെ സ്വാധീനിച്ചേക്കുമെന്ന കര്‍ണാടകം കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍, ഈ വാദം തള്ളിയാണ് പരമോന്നത കോടതി അനുമതി നൽകിയത്.