ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം തുടരുമെന്ന യുഡിഎഫ് സൂചന അപകടകരമെന്ന് എ വിജയരാഘവൻ
വെള്ളി, 29 ജനുവരി 2021 (17:11 IST)
ജമാഅത്തെ ഇസ്ലാമിയുമായുള്ള സഖ്യം തുടരുമെന്ന സൂചന യുഡിഎഫ് നൽകുന്നത് അപകടകരമെന്ന് എ വിജയരാഘവൻ. മതപരമായ ചേരി തിരിവ് ഉണ്ടാക്കുന്ന സംഘപരിവാറിനെ എതിര്‍ക്കുകയാണ് വേണ്ടത്. അതിന് പകരം സംഘപരിവാറിന് സമാനമായ മറ്റൊരു മതമൗലിക ചേരി രൂപീകരിക്കുന്നത് അപലപനീയമാണ്.
ജമാഅത്തെ ഇസ്ലാമി മുസ്ലീം വിഭാഗത്തിനിടയിൽ അത്രമേൽ സ്വാധീനം ചെലുത്തുന്ന സംഘടനയല്ല.ജമാ അത്തെ ഇസ്ലാമിയുമായുള്ള കൂട്ട് കെട്ട് നാടിന് ഗുണകരമല്ലെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് സിപിഎം അതിനെ എതിർക്കുന്നതെന്നും വിജയരാഘവൻ വ്യക്തമാക്കി.