ചൊവ്വാഴ്ചത്തെ യോഗത്തിന് ശേഷം ദേവസ്വം കമ്മീഷ്ണർ തന്നെ ഡൽഹിക്ക് പോകും. ആചാരാനുഷ്ടാനങ്ങൾക്ക് തടസം വരാത്ത രീതിയിൽ ഇടപെടൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം എല്ലാ പ്രായത്തിലിമുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേസനമനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവിൽ പുനഃപരിശോധനാ ഹർജികൾ എപ്പോൾ പരിഗണിക്കും എന്നത് സുപ്രീം കോടതി ചൊവ്വാഴ്ച വ്യക്തമാക്കും.
പത്തോളം ഹർജികളാണ് കോടതിയിൽ സമർപ്പിക്കപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ശബരിമല വിഷയത്തിൽ പ്രതികരിക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. ചൊവ്വാഴ്ച ഇക്കാര്യത്തിൽ തീരുമാനം അറിയിക്കാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. വിഷയത്തിൽ നാളെ നടക്കുന്ന യോഗത്തിൽ സുപ്രീം കോടതിയെ ഏതുതരത്തിൽ സമീപിക്കണം എന്ന കാര്യത്തിൽ ദേവസ്വം ബോർഡ് തീരുമാനമെടുത്തേക്കും.