പരാതിയുമായെത്തിയ സ്ത്രീയോട് മന്ത്രി എ കെ ശശീന്ദ്രന്റെ ലൈംഗീക സംഭാഷണം; ഞെട്ടിക്കുന്ന ഓഡിയോ പുറത്ത്

ഞായര്‍, 26 മാര്‍ച്ച് 2017 (12:39 IST)
സ്ത്രീസുരക്ഷക്കായി മുറവിളി കൂട്ടിയ ഇടതുപക്ഷ മന്ത്രിയുടെ ലൈംഗീക വൈകൃതങ്ങള്‍ പുറത്ത്. 
പരാതിയുമായെത്തിയ സ്ത്രീയോട് ഗതാഗത വകുപ്പ് മന്ത്രിയായ എകെ ശശീന്ദ്രന്‍ നടത്തിയ ലൈംഗീക വൈകൃത സംഭാഷണങ്ങളാണ് മംഗളം ടെലിവിഷന്‍ പുറത്തുവിട്ടിരിക്കുന്നത്‍. ഓഡിയോയുടെ ആധികാരികത സംബന്ധിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമല്ല.
 
പരാതിക്കാരിയായ സ്ത്രീയുമൊത്തുള്ള തികച്ചും അശ്ലീലവും അറപ്പുളവാക്കുന്നതുമായ ‘ഫോണ്‍ സെക്സ്’ സംഭാഷണങ്ങളാണ് കേരളത്തെ ഞെട്ടിച്ചുകൊണ്ട് പുറത്തു വന്നിരിക്കുന്നത്. ആരോപണം ശരിയാണെങ്കില്‍ ഇതാദ്യമാണ് ഇടതുസര്‍ക്കാരിലെ ഒരു മന്ത്രിക്കെതിരെ ഇത്തരത്തിലൊരു ആരോപണം ഉയര്‍ന്നു വന്നിരിക്കുന്നത്. ഈ സംഭാഷണത്തെകുറിച്ച് ഇതുവരെ രാഷ്ട്രീയ പ്രതികരണങ്ങളൊന്നും ലഭ്യമായിട്ടില്ല.
 
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തും മന്ത്രിമാര്‍ക്കെതിരെ സമാന തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. അക്കാലത്ത് സോളാര്‍ കേസിലെ മുഖ്യപ്രതിയായ സരിതാ നായരായിരുന്നു ഇത്തരത്തിലുള്ള ലൈംഗിക ആരോപണം ഉന്നയിച്ച് രംഗത്തെത്തിയിരുന്നത്.
 

വെബ്ദുനിയ വായിക്കുക