'സി പി എമ്മിന്റെ അടിത്തറയായ ഹൈന്ദവ വിശ്വാസികളുടെ വോട്ട് ഇല്ലാതാക്കാനാണ് ബി ജെ പിയുടെ ശ്രമം': എ കെ ബാലൻ

തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (12:56 IST)
കേരളത്തിലെ സി പി എമ്മിന്റെ അടിത്തറയായ ഹിന്ദു വിശ്വാസികളുടെ വോട്ട് ഇല്ലാതാക്കാനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് മന്ത്രി എ കെ ബാലൻ. സംസ്ഥാനം പ്രളയത്തെ നേരിട്ട രീതി എല്‍ഡിഎഫ് പ്രതിച്ഛായ വര്‍ദ്ധിപ്പിച്ചെന്നും ഇത് തകര്‍ക്കാനാണ് ശബരിമല വിഷയത്തിലൂടെ ബിജെപിയുടെ ശ്രമമെന്നും മന്ത്രി ആരോപിച്ചു.
 
'മുഖ്യമന്ത്രിക്ക് നല്‍കിയ വാക്ക് പ്രധാനമന്ത്രി നിര്‍ലജ്ജം ലംഘിക്കുകയാണ് ചെയ്‌തത്. ധനസമഹാരണത്തിന് വിദേശത്തു പോവാന്‍ അനുമതി നല്‍കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇത് തടയാന്‍ കേരളത്തിലെ ബിജെപി ഗൂഢാലോചന നടത്തിയിട്ടുണ്ട്. ഇതുമൂലം 5000 കോടി രൂപയുടെ നഷ്ടമാണ് കേരളത്തിന് ഉണ്ടായത്.
 
കേരളത്തിന്റെ തീരാശാപമായി ബിജെപി മാറിയിരിക്കുകയാണ്. ശബരിമല പ്രശ്നം ഈശ്വര വിശ്വാസികളും സര്‍ക്കാരും തമ്മിലാണെന്നാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഗീബല്‍സിനെ തോല്‍പ്പിക്കുന്ന കള്ളമാണ് ബിജെപി പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ കേരളം പ്രതികരിക്കും' മന്ത്രി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍