സൂര്യനെല്ലിക്കേസില്‍ സഭയ്ക്കു പുറത്ത് പ്രതിഷേധിച്ച വനിതാ എംഎല്‍എമാര്‍ക്കെതിരെയുള്ള പൊലീസ് മര്‍ദനനെത്തിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് നിയമസഭയ്ക്കു പുറത്ത് ആറ് വനിതാ എംഎല്‍എമാര്‍ സത്യഗ്രഹമിരിക്കും. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനാണ് ഇക്കാര്യം അറിയിച്ചത്. സൂര്യനെല്ലിക്കേസില്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേസില്‍ ആരോപണ വിധേയനായ പി ജെ കുര്യനെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പി ശ്രീരാമകൃഷ്ണന് ആരോപിച്ചു. സര്‍ക്കാര്‍ കേസില്‍ എന്തോ മറച്ചുവെയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ശ്രീരാമകൃഷ്ണന് പറഞ്ഞു.