നിരോധിത ഉല്‍പ്പന്ന വില്‍പ്പന: 51 പേര്‍ പിടിയില്‍

വ്യാഴം, 7 മെയ് 2015 (12:35 IST)
സ്കൂള്‍ പരിസരങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക്  സിഗരറ്റ്, പാന്‍മസാല, മദ്യം, മയക്കുമരുന്നുകള്‍ തുടങ്ങിയവ വില്‍പ്പന നടത്തുന്നതു കണ്ടെത്തി തടയാന്‍ സംസ്ഥാനമൊട്ടാകെ കഴിഞ്ഞ ദിവസം നടന്ന റെയ്ഡില്‍ 51 പേര്‍ പിടിയിലായി. ഇതോടനുബന്ധിച്ച് 51 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 
ഇതോടെ 2014 മേയ് 30 മുതല്‍ നടന്നു വരുന്ന ഇത്തരം റെയ്ഡുകളുടെ എണ്ണം 33911 ആയി ഉയര്‍ന്നു. ഇതുമായി ബന്ധപ്പെട്ട് 7844 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഒട്ടാകെ 7662 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
 
ഇത്തരത്തിലുള്ള റെയ്ഡുകള്‍ വരും ദിവസങ്ങളിലും സംസ്ഥാന വ്യാപകമായി തുടരുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.

വെബ്ദുനിയ വായിക്കുക