43 ലക്ഷം രൂപയുടെ കുഴല്‍പ്പണവേട്ടയില്‍ പണവും രണ്ട് പേരെയും പൊലീസ് വലയിലാക്കി. തമിഴ്നാട്ടില്‍ നിന്നാണു കേരളത്തിലേക്ക് രേഖകളില്ലാതെ കൊണ്ടുവന്ന 43 ലക്ഷം രൂപ ആര്യങ്കാവ് ചെക്ക് പോസ്റ്റില്‍ വച്ച് പിടികൂടിയത്.
കടയനല്ലൂര്‍ സ്വദേശികളായ ഷാഹുല്‍ ഹമീദ്, മുഹമ്മദ് ഷാ നവാസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തെങ്കാശിയില്‍ നിന്ന് പുനലൂരിലേക്ക് വന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ സംശയം തോന്നി ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് പണം കണ്ടെത്തിയത്.