കണ്ണൂരില്‍ ബോംബ് പൊട്ടിത്തെറിച്ച് 4 സ്ത്രീകള്‍ക്ക് പരുക്ക്

ബുധന്‍, 25 ഫെബ്രുവരി 2015 (19:01 IST)
കണ്ണൂരില്‍ പൊയിലൂരില്‍ ബോംബ് പൊട്ടി 4 സ്ത്രീകള്‍ക്ക് പരുക്ക്. ഒരാളുടെ നില ഗുരുതമാണ്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് പ്രവേശിപ്പിച്ചു.

ബിജെപി വിട്ട് സിപിഐഎമ്മിലെത്തിയ ഒകെ വാസുവിന്റെ  വീടിന് തൊട്ടടുത്ത പ്രദേശത്താണ് സ്‌ഫോടനം ഉണ്ടായത്. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പണികള്‍ നടക്കുന്നതിനിടെ കാടിനുള്ളില്‍ ഒളിപ്പിച്ച ബോംബുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു.

ബോംബ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പൊലീസ് നിരീക്ഷണത്തിലുള്ള പ്രദേശമാണിത് സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും   പിന്തുടരുക.

വെബ്ദുനിയ വായിക്കുക