വര്‍ഷങ്ങളായി ഇപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു വന്നിരുന്ന മൂന്നു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി കൈതക്കുന്നുമ്മല്‍ ശ്രീജിത് (28), വളാഞ്ചേരി കൊട്ടാരം കാടഞ്ചേരി വീട്ടില്‍ ബൈജു (30) കൊടുവള്ളി വെളൂത്തുച്ചാലില്‍ എസ്.സന്ദീപ് (26) എന്നിവരാണു പൊലീസ് വലയിലായത്.
എട്ടാം ക്ലാസില്‍ പഠിക്കുന്ന ദളിത് വിദ്യാര്‍ത്ഥിനിയെ കഴിഞ്ഞ നാലു വര്‍ഷങ്ങളായി ഇവര്‍ മൂവരും നിരന്തരം പീഡിപ്പിക്കുകയായിരുന്നു. കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ഈ വിവരം പുറത്തു പറഞ്ഞിരുന്നില്ല. കുട്ടിയുടെ പെരുമാറ്റത്തിലെ മാറ്റം കണ്ട് അദ്ധ്യാപിക ചോദ്യം ചെയ്തപ്പോഴാണു വിവരം പുറത്താവുന്നത്.
വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പുറത്തുകൊണ്ടുപോയും തന്നെ ഇവര്‍ പീഡിപ്പിച്ചിരുന്നു എന്ന് കുട്ടി പറഞ്ഞു. വിവരം അറിഞ്ഞ അദ്ധ്യാപിക ചൈല്‍ഡ് ലൈന്‍ കൌണ്‍സിലറോട് വിവരം പറഞ്ഞെങ്കിലും സ്കൂള്‍ അധികൃതര്‍ തുടര്‍ നടപടികള്‍ എടുത്തില്ല.
എന്നാല്‍ ഇതിനിടയില്‍ പണം നല്‍കി കേസ് ഒതുക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ചങ്ങരംകുളം പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.