രണ്ടു വയസുകാരൻ വീട്ടിലെ മീൻകുളത്തിൽ മുങ്ങിമരിച്ചു

ഞായര്‍, 8 ജനുവരി 2023 (11:49 IST)
മറയൂർ: രണ്ടുവയസ്സുള്ള ബാലൻ വീട്ടു മുറ്റത്തുള്ള മീൻ വളർത്തൽ കുളത്തിൽ മുങ്ങിമരിച്ചു. മറയൂരിലെ ചിന്നവരയിൽ കറുപ്പ് സ്വാമിയെന്ന രാംകുമാർ - ജെന്നിഫർ ദമ്പതികളുടെ മകൻ റോഹനാണ് മരിച്ചത്.
 
വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ കഴിഞ്ഞ ദിവസം ഉച്ചയ്ക്കു ശേഷം മൂന്നരയോടെയായിരുന്നു സംഭവം. അടുക്കളയിൽ ജോലി ചെയ്തശേഷം കുട്ടിയെ കാണാതായതിനെ തുടർന്ന് നോക്കിയപ്പോഴാണ് കുട്ടിയെ മീൻ കുളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
 
ഉടൻ തന്നെ കുട്ടിയെ സമീപത്തെ സഹായഗിരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ് കറുപ്പു സ്വാമി ഈ സമയം കോയമ്പത്തൂരിലേക്ക് പോയിരിക്കുകയായിരുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍