2 പെണ്‍കുട്ടികളുടെ മരണം: കുഞ്ഞാലിക്കുട്ടിക്കെതിരെ ഹര്‍ജി

വ്യാഴം, 17 മാര്‍ച്ച് 2011 (18:02 IST)
PRO
രണ്ടു പെണ്‍കുട്ടികള്‍ കോഴിക്കോട് മരിച്ച സംഭവത്തില്‍ മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയുടെ പങ്ക് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹര്‍ജി. കോഴിക്കോട്ട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്ട്രേറ്റ്‌ കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

സംഭവത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പങ്ക്‌ വ്യക്തമാക്കുന്ന സിഡിയും കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ സംഭാഷണമടങ്ങുന്ന സിഡിയാണ്‌ കോടതിയില്‍ ഹാജരാക്കിയത്‌. 1996-ലാണ്‌ ഹര്‍ജിക്കാധാരമായ സംഭവം ഉണ്ടായത്‌.

1996 ഒക്ടോബര്‍ 23 നാണ് കോഴിക്കോട് രണ്ടു പെണ്‍കുട്ടികളെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തിന് ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധമുണ്ടെന്ന് അന്നേ ആരോപണമുയര്‍ന്നിരുന്നു. ഐസ്ക്രീം പാര്‍ലര്‍ കേസ് വീണ്ടും വിവാദമായ സാഹചര്യത്തിലാണ് അബ്‌ദുള്‍ അസീ‍സ് എന്നയാള്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഐസ്ക്രീം പാര്‍ലര്‍ കേസിലെ പ്രധാനപ്രതിയായ ശ്രീദേവി ഈ രണ്ടു പെണ്‍കുട്ടികളെയും മയക്കുമരുന്ന് നല്കി മയക്കി പല ഉന്നതര്‍ക്കും കാഴ്ച വെയ്ക്കുകയും ഇതിന്റെ ചിത്രങ്ങള്‍ കാണിച്ച് പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തതെന്നാണ് ഹര്‍ജിക്കാരന്‍ പറയുന്നത്.
പല ഉന്നതരുടെ പട്ടികയിലും

വെബ്ദുനിയ വായിക്കുക