പതിനെട്ടുകാരി പ്രസവിച്ചു, ഉത്തരവാദി പന്ത്രണ്ടുകാരന്‍; നവജാതശിശുവിനെ ഉപേക്ഷിച്ച് പെണ്‍കുട്ടിയുടെ വീടുകാര്‍ - വെട്ടിലായത് പൊലീസ്
തിങ്കള്‍, 7 നവംബര്‍ 2016 (16:53 IST)
കുഞ്ഞിന്റെ അച്ഛന്‍ പന്ത്രണ്ട് വയസുകാരനാണെന്ന് പതിനെട്ടുകാരി വ്യക്തമാക്കിയതോടെ പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പന്ത്രണ്ടു വയസുകാരനെതിരെ കളമശേരി പൊലീസ് കേസെടുത്തു. വിവരം പൊലീസിൽ റിപ്പോർട്ട് ചെയ്യാതെ മറച്ചുവച്ച സ്വകാര്യ ആശുപത്രി അധികൃതർക്കെതിരെ പോക്സോ നിയമത്തിലെ സെക്ഷൻ 18 പ്രകാരം കേസ് റജിസ്റ്റർ ചെയ്‌തു.
18 വയസ് തികയാൻ രണ്ടു മാസം ബാക്കിനിൽക്കെയാണ് പെൺകുട്ടി ഗർഭിണിയായത്. നവംബർ ഒന്നിന് പെൺകുട്ടി പ്രസവിക്കുകയും രണ്ടാം തിയതി ചൈൽഡ് ലൈൻ അധികൃതർ വിവരം തൃക്കാക്കര എസിപിയെ അറിയിക്കുകയുമായിരുന്നു. നാലാം തിയതി പെണ്‍കുട്ടി ആശുപത്രിയില്‍ നിന്ന് ഡിസ്‌ചാര്‍ജാകുകയും ചെയ്‌തു.
വിഷയം വിവാദമായതോടെ ആശുപത്രി അധികൃതർ ബന്ധപ്പെട്ട ഫയലുകളെല്ലാം ചൈൽഡ് ലൈന് കൈമാറുകയായിരുന്നു.
നവംബർ രണ്ടിന് രാവിലെയാണ് പ്രോട്ടോക്കോൾ പ്രകാരം ആശുപത്രി അധികൃതർ സംഭവം ചൈൽഡ് ലൈനിൽ അറിയിച്ചതെന്ന് കൊച്ചിയിലെ ചൈൽഡ് ലൈൻ ഡയറക്ടർ ഫാ ടോമി എസ്ഡിബി വ്യക്തമാക്കി.
ആശുപത്രിയിൽ ചികിത്സ തേടിയെത്തുമ്പോൾ പെൺകുട്ടിക്ക് 18 വയസ് പൂർത്തിയായിരുന്നുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. പന്ത്രണ്ട് വസുകാരനാണ് പെൺകുട്ടിയെ ഗർഭിണിയാക്കിയതെന്നു ബന്ധുക്കൾ അറിയിച്ചയുടൻ ചൈൽഡ് ലൈനിൽ സംഭവം റിപ്പോർട്ട് ചെയ്തിരുന്നുവെന്നും ഇവര്‍ അറിയിച്ചു.
എന്നാല്‍, നവജാതശിശുവിനെ വളര്‍ത്താനാവില്ലെന്നു വ്യക്തമാക്കി പെൺകുട്ടിയുടെ വീട്ടുകാർ കുഞ്ഞിനെ ശിശുക്ഷേമ സമിതിക്കു കൈമാറി. ഇതോടെ ഡിഎൻഎ പരിശോധന നടത്തി സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്താനാണ് പൊലീസ് തീരുമാനിച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാലാവകാശ നിയമത്തിലെ 70-മത് വകുപ്പു പ്രകാരമാണ് പന്ത്രണ്ട് വയസുകാരനെതിരെ കേസെടുത്തത്.