ടി.വി.റിമോട്ടി നെ ചൊല്ലി മാതാവുമായി വഴക്കിട്ട ഏഴാം ക്ലാസുകാരൻ തൂങ്ങിമരിച്ചു

എ കെ ജെ അയ്യർ

ഞായര്‍, 7 ജൂലൈ 2024 (09:33 IST)
ആലപ്പുഴ:  ടി.വി. റിമോട്ടിനെ ചൊല്ലി മാതാവുമായി വഴക്കിട്ട ഏഴാം ക്ലാസുകാരൻ തുണ്ടി മരിച്ചു.  കായംകുളം പുല്ല്കുളങ്ങര കരിപ്പോലിൽ തങ്കച്ചന്റെയും സിന്ധുവിന്റെയും മകൻ ആദിത്യ (12) നാണ് മരിച്ചത്. ടിവി കാണുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ അമ്മയോട് വഴക്കിട്ട ശേഷമായിരുന്നു ആത്മഹത്യയെന്ന് പൊലീസ് പറയുന്നു. അമ്മ സിന്ധു ടിവിയുടെ റിമോട്ട് മാറ്റിവച്ചിരുന്നു.
 
റിമോട്ട് തരണമെന്ന് ആദിത്യൻ ആവശ്യപ്പെട്ടെങ്കിലും അമ്മ നൽകിയില്ല. പിന്നാലെ ആദിത്യൻ മുറിയിൽ കയറി വാതിലടച്ചു. ശേഷം മുറിക്കുള്ളിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചുവെന്നാണ് പൊലീസ് പറയുന്നത്.
മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിനും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍