ആന്‍റി പൈറസി സെല്‍ നടത്തിയ വ്യാജ സി ഡി വേട്ട: 12 പേര്‍ അറസ്റ്റില്‍

ബുധന്‍, 27 ജൂലൈ 2016 (11:07 IST)
സംസ്ഥാന വ്യാപകമായി ആന്‍റി പൈറസി സെല്‍ നടത്തിയ വ്യാജ സി ഡി വേട്ടയില്‍ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പരിശോധനയില്‍ പുതിയ സിനിമകളുടെ വ്യാജ സി.ഡി ഉള്‍പ്പെടെ 25000 സി.ഡി കള്‍ പിടിച്ചെടുത്തു.
 
വര്‍ക്കല മൈതാനം റോഡില്‍ മൂവി ട്രാക്ക് മൊബൈല്‍ ഷോപ്പ് ഉടമ സജി, കൊല്ലം പാരിപ്പള്ളി മാര്‍ക്കറ്റില്‍ സി.ഡി കടയുടമ ഷാനു, കായം‍കുളം ശ്രീമുരുകാ വീഡിയോസ് ഉടമ മുരളീദാസ്, കായം‍കുളം കെ.പി റോഡില്‍ വ്യാജ സി.ഡി വില്‍ക്കുന്ന കുട്ടന്‍ എന്നിവരെയാണു പിടികൂടിയത്.
 
ഇതിനൊപ്പം എറണാകുളം സ്വകാര്യ ബസ്‍സ്റ്റാന്‍ഡിനടുത്ത് മൊബൈല്‍ പ്ലാസ ഉടമ ഷം‍നാദ്, മലപ്പുറം വേങ്ങര കൂലിയാട് കിംസ് വീഡിയോസ് ഉടമ അഭിലാഷ്, തിരൂരങ്ങാടി ചെമ്മാട് ഹൈടെക് മൊബൈല്‍ ഷോപ്പ് ഉടമ അലി, മഞ്ചേരി ഗാലക്സി മൊബൈല്‍ ഷോപ്പുടമ ഷിബിലി ശമീം, ഒരു ലക്ഷത്തിലേറെ അശ്ലീല ക്ലിപ്പിംഗുകളുമായി കാവന്നൂര്‍ സ്വദേശി നൌബീദ് എന്നിവരെയും പിടികൂടി.
 
കുന്നമംഗലം നൈറ്റ്സ്പോട്ട് ഇന്‍റര്‍നെറ്റ് കഫെ ഉടമ റമീസ്, വയനാട് കമ്പളക്കാട് സിംഫണി കമ്മ്യൂണിക്കേഷന്‍സ് ഉടമ സന്തോഷ് കുമാര്‍ എന്നിവരെയും ആന്‍റി പൈറസി സെല്‍ പിടികൂടി. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകള്‍ തുടരുമെന്നാണ് സൂചന. 

വെബ്ദുനിയ വായിക്കുക