സംസ്ഥാനത്ത് 11 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കാസർകോട് ജില്ലയിൽ ആറ് പേർക്കും.കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചിരിക്കുന്നത്. രോഗം സ്ഥിരീകരിച്ചവരിൽ 5പേർ ദുബായിൽ നിന്നും (കാസർകോട്-3 കണ്ണുർ,എറണാകുളം),മൂന്ന് പേർ നിസാമുദ്ദീനിൽ നിന്നും(ആലപ്പുഴ,കൊല്ലം,കാസർകോട്) നിന്നും വന്നവരാണ്.ഒരാൾ നാഗ്‌പൂരിൽ നിന്നും വന്നയാളാണ്. മറ്റ് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പടർന്നത്.
കേരളത്തിൽ ആകെ 1,71,355 പേരാണ് നിരീക്ഷണത്തിലുള്ളത്.ഇവരില്‍ 1,70,621 പേര്‍ വീടുകളിലും 734 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്ന് 174 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.