സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിക്ക് ഇതുസംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചു. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ എല്ലാം പ്രമുഖര്‍ക്കെതിരെയാണ്. പകല്‍ മാന്യന്മാരായി നടക്കുന്ന ഇത്തരം പ്രമുഖരുടെ മുഖംമൂടികള്‍ പിച്ചിചീന്തുന്ന പരാതികള്‍ വരെ ലഭിച്ചുവെന്ന് ഡബ്യുസിസിയുടെ സജീവ പ്രവര്‍ത്തകയും സംവിധായികയുമായ വിധു വിന്‍സെന്റ് പറയുന്നു. മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തിലാണ് വിധു ഇത് വ്യക്തമാക്കിയത്.