എന്നാല്‍ നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍ എല്ലാവരും മാനവും മര്യാദയുമുള്ളവര്‍ തന്നെയാണെന്ന് ഇതിന് മറുപടിയായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് അന്തിമവിധിക്ക് ഭരണഘടനാ ബഞ്ചിന് സമര്‍പ്പിച്ചിരിക്കുകയാണ്. ആ വിധി എന്തായാലും അത് മാനിക്കാനുള്ള ബാധ്യത എല്ലാവര്‍ക്കുമുണ്ട്. ആരൊക്കെ ശബരിമലയില്‍ പോകണം, ആരൊക്കെ പോകരുത് എന്ന് തീരുമാനിക്കുകയല്ല ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റെ ജോലിയെന്നും കടകംപള്ളി പറഞ്ഞു.
അപക്വമായ നിരീക്ഷണമാണ് ഈ വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റിന്‍റേത്. എന്തര്‍ത്ഥത്തിലാണ് ശബരിമലയെ തായ്‌ലന്‍ഡാക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞതെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തേപ്പോലെ ഉന്നത സ്ഥാനത്തിരിക്കുന്ന ആളുകള്‍ ഇങ്ങനെ സംസാരിക്കുന്നത് നല്ലതല്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.