‘ബിജുവിനെയും സരിതയെയും ബന്ധപ്പെടുത്തിയത് ഉമ്മന്‍‌ചാണ്ടി?’

തിങ്കള്‍, 15 ജൂലൈ 2013 (13:54 IST)
PRO
PRO
സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും ബന്ധപ്പെടുത്തിയത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് വെളിപ്പെടുത്തല്‍. ബിജുവിന് വേണ്ടി ഹാജരായ ഹൈക്കോടതി അഭിഭാഷകയുടെ ഭര്‍ത്താവാണ് ഇത്തരമൊരു വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.

ഉമ്മന്‍ ചാണ്ടിയുടെ സ്വാധീനം ഉപയോഗിച്ച് കേന്ദ്രമന്ത്രി പി ചിദംബരത്തിന്റെ ഓഫീസില്‍ സരിതയും ബിജുരാധാകൃഷ്ണനും പ്രവേശിച്ചെന്നും ഇദ്ദേഹം വെളിപ്പെടുത്തി. ഇത് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്ന് അഭിഭാഷകയുടെ ഭര്‍ത്താവ് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക