‘ജയസൂര്യ ഞങ്ങളെ അധിക്ഷേപിച്ചു’- ആരോപണവുമായി ജൂറി അധ്യക്ഷന്‍

വ്യാഴം, 31 മാര്‍ച്ച് 2016 (14:42 IST)
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയെ നടന്‍ ജയസൂര്യ അപമാനിച്ചെന്ന് ആരോപണം. ജൂറി അധ്യക്ഷനായ മോഹനാണ് ആരോപണവുമായി രംഗത്തെത്തിയത്. അവാര്‍ഡ് പ്രഖ്യാപനം വന്ന ഉടനെ, തനിക്ക് അഭിനയിക്കാന്‍ മാത്രമേ അറിയൂവെന്നാണ് ജയസൂര്യ പറഞ്ഞത്. അവാര്‍ഡ് നിര്‍ണയ സമിതിയില്‍ ഉള്ളവര്‍ പണത്തിനും സ്വാധീനത്തിനും വഴങ്ങുന്നവരാണെന്നാണോ ജയസൂര്യ ഉദ്ദേശിച്ചതെന്നും ജയസൂര്യയുടെ പ്രഖ്യാപനം തീരുത്തും നികൃഷ്ടമായെന്നും മോഹന്‍ പറഞ്ഞു. 
 
അതേസമയം, ചാര്‍ലി ദേശീയ ചലച്ചിത്ര അവാര്‍ഡിന് പരിഗണിക്കപ്പെടാതിരുന്നതില്‍ തനിക്ക് സങ്കടമുണ്ട്. ചാര്‍ലി ചലച്ചിത്ര അവാര്‍ഡിന് ഉണ്ടായിരുന്നെങ്കില്‍ അമിതാഭ് ബച്ചനും ദുല്‍ഖര്‍ സല്‍മാനും മികച്ച നടനുള്ള അവാര്‍ഡിനായി മത്സരിച്ചേനെ എന്നും മോഹന്‍ പറഞ്ഞു. എന്നാല്‍ ബാഹുബലിക്ക് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നല്‍കിയത് തന്നെ നിരാശനാക്കിയെന്നും മോഹന്ന്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക